എരുമപ്പെട്ടി മങ്ങാട് സെന്ററിന് സമീപം റോഡ് മുറിച്ചു കടക്കുകയായിരുന്ന കാല്‍നടയാത്രക്കാരന് കാറിടിച്ച് പരിക്കേറ്റു. പുതുരുത്തി സ്വദേശി ശങ്കരന്‍ (65) നാണ് പരിക്കേറ്റത്.തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ശങ്കരനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.