ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎന്‍ടിയുസി കുന്നംകുളം റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം നഗരസഭ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെ വി ഗീവര്‍ മുഖ്യാതിഥിയായി. ഐഎന്‍ടിയുസി കുന്നംകുളം റീജിയണല്‍ പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. സി.ബി രാജീവ്, പി ഐ തോമസ്, വാസു കോട്ടന്‍, ഷാജി ആലിക്കല്‍, ബിജു സി ബേബി, മിഷ സെബാസ്റ്റ്യന്‍, മധു കെ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.