കനത്ത ചൂടില്‍ റോഡ് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ട പത്തോളം തൊഴിലാളികള്‍ക്ക് ശീതള പാനീയം നല്‍കി വെല്‍ഫയെര്‍ പാര്‍ട്ടി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കടവല്ലൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡ് അംബേദ്ക്കര്‍ റോഡ് തകര്‍ന്ന അവസ്ഥയിലായിരുന്നു. റോഡിന്റെ തകര്‍ച്ചയില്‍ നാട്ടുകാരും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും നിരവധി തവണ പ്രതിഷേധിച്ചിരുന്നു. പാര്‍ട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റോഡ് ടാറിംഗിനെത്തിയ തൊഴിലാളികള്‍ക്കും കരാറുകാരനുമാണ് കടുത്ത ചൂടില്‍ ശീതള പാനീയം നല്‍കിയത്. പെരുമ്പിലാവ് യൂണിറ്റ് പ്രസിഡന്റ് എം.എന്‍. സലാഹുദീന്‍ ഉദ്ഘാടനം ചെയ്തു. എം.എ.കമറുദീന്‍, നിഷാദ് ആല്‍ത്തറ, മുജീബ് പട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.