പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി. ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്. കൊടിയേറ്റത്തിനു ശേഷം മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ നിര്‍വ്വഹിച്ചു. ഭദ്രദീപം തെളിയിച്ചായിരുന്നു ഉദ്ഘാടനം. ചടങ്ങില്‍ ഭരണ
സമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ. മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ് കെ.പി. വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ സന്നിഹിതരായി.