ചൂണ്ടല്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് തുവ്വാന്നൂരിലെ 52-ാം നമ്പര്‍ അങ്കണവാടിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു. തുവ്വാന്നൂര്‍ പഴയ പാലം റോഡില്‍ കേച്ചേരി പുഴയോരത്തിന് സമീപം നിര്‍മ്മിക്കുന്ന അങ്കണവാടിയുടെ നിര്‍മ്മാണോദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വ്വഹിച്ചു. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് മുഖ്യാതിഥിയായി. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ എം. ധന്യ മിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ടി ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ വാസനുല്‍ ബന്ന, സുനിത ഉണ്ണികൃഷ്ണന്‍, ജൂലറ്റ് വിനു അങ്കണവാടി അധ്യാപിക ഷീജ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.