27.4 C
Kunnamkulam
Sunday, September 27, 2026
Home Bureaus Kunnamkulam ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

204

ഹാഷിഷ് ഓയിലുമായി ചൂണ്ടല്‍ സ്വദേശിയായ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചൂണ്ടല്‍കുന്ന് സ്രാമ്പിക്കല്‍ വീട്ടില്‍ രഞ്ജിത്തിനെയാണ് (35) എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള  സംഘം പിടി കൂടിയത്. സംസ്ഥാനത്ത് ലഹരി ഉപയോഗ വ്യാപകമായ പശ്ചാത്തലത്തില്‍ , ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് നടത്തുന്ന പ്രത്യേക പരിശോധനയിലാണ് 06 ഗ്രാം ഹാഷീഷ് ഓയിലുമായി രഞ്ജിത്ത് പിടിയിലായത് ചൂണ്ടല്‍ കുന്ന് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം വൈകീട്ട് 7 മണിയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ശിവശങ്കരന്‍, സുരേഷ്, സിദ്ധാര്‍ത്ഥന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജീഷ്, ശ്രീരാഗ്,റാഫി, സതീഷ് എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!