വാക മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ നടത്തി

വാക മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വാക ബദ്രിയ്യ മസ്ജിദില്‍ നടന്ന സമൂഹ നോമ്പു തുറയുടെ ഉദ്ഘാടനം എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വ്വഹിച്ചു. മഹല്ല് രക്ഷാധികാരി അബ്ദുള്‍ ഖാദര്‍ ഉസ്താദ് അധ്യക്ഷനായി. ഖത്തീബ് ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡണ്ട് ഉമര്‍ അന്‍വരി, പഞ്ചായത്ത് അംഗം രാജി മണികണ്ഠന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രസാദ് വാക, സി.പി.ഐ.എം. ലോക്കല്‍ കമ്മിറ്റി അംഗം കെ.പി.രാജു, പ്രസാദ് പണിക്കന്‍, ഹനീഫ ഹാജി, മുജീബ് റഹ്‌മാന്‍, അല്‍ഫാജ് വാക, എ.എം.ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT