സിഒഎ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കോട്ടപ്പുറം വൈദ്യുതിഭവനിലേക്ക് മാര്‍ച്ച് നടത്തി. കെ.എസ്.ഇ.ബിയുടെ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ച് സി.ഒ.എയുടെ നേതൃത്വത്തില്‍ ഈ മാസം 17 മുതല്‍ 21 വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമര പരമ്പരയ്ക്ക് മുന്നോടിയായാണ് മാര്‍ച്ച് നടത്തിയത്. മുന്‍ എം.പിയും കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമായ ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബിയുടെ കേബിള്‍ വിരുദ്ധ നിലപാടിനെതിരെ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് ടി.എന്‍.പ്രതാപന്‍ ആവശ്യപ്പെട്ടു.
സി.ഒ.എ. ജില്ലാ പ്രസിഡന്റ് ടി.ഡി.സുഭാഷ് അധ്യക്ഷത വഹിച്ചു. കേബിള്‍ ടി.വി. വ്യവസായം സംരക്ഷിക്കാന്‍ നടപടി വേണമെന്നും കെ.എസ്.ഇ.ബിയുടെ നിലപാടിനെതിരെ ഭരണകൂടം ഇടപെടണമെന്നും സി.പി.ഐ. സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സന്ദീപ് ആവശ്യപ്പെട്ടു. ബിജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനന്‍, സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി.സുരേഷ്, ജില്ലാ സെക്രട്ടറി പി.ആന്റണി, സംസ്ഥാന കമ്മിറ്റുയംഗം സി.എ.ബൈജു, ജില്ലാ ട്രഷറര്‍ സി.ജി.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.