തൃശ്ശൂര്‍ എലിംസ് കോളേജിലെ ഹോളി ആഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പരിക്കേറ്റ വിദ്യാര്‍ത്ഥി പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം നടന്ന ഹോളി ആഘോഷത്തിനടയിലാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം ഉണ്ടായത്. ബി.സി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആറ്റുപുറം കണ്ണത്തേല്‍ ഫലക്ക്ഷീറിന് നേരെയാണ് രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിച്ചത് എന്ന് പറയുന്നു. തോളിനും, കൈക്കുഴക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി പുത്തന്‍പള്ളിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.