25.4 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk കടുത്ത ചൂടില്‍ ദാഹിക്കുന്ന പക്ഷികൾക്ക് തുണയായി കുട്ടിക്കൂട്ടം

കടുത്ത ചൂടില്‍ ദാഹിക്കുന്ന പക്ഷികൾക്ക് തുണയായി കുട്ടിക്കൂട്ടം

കൂനംമൂച്ചി ശ്രേയസ് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭവനങ്ങളില്‍ പക്ഷികള്‍ക്കായി സ്ഥാപിക്കുന്ന പാനപാത്രങ്ങളുടെ സ്ഥാപനം നാടക സംസ്‌കാരിക പ്രവര്‍ത്തകനായ ബിഞ്ചു ജേക്കബ് ഉദ്ഘാടനം ചെയ്തു. കടുത്ത ചൂടിന് അതിജീവിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ചേയ്യേണ്ട പ്രായോഗിക രീതികളെ ഉദ്ഘാടകന്‍ പരിചയപ്പെടുത്തി. അധ്യാപകരായ പി.ജെ.സ്‌റ്റൈജു , ടി.ജെ.വിജു എന്നിവര്‍ ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണം നടത്തി. ബിജോയ് പി.ജെ. ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജ്വാല റോസ്, ഡാനി , അഭിഷേക്,നോവിയ, എഡ്വിന്‍, ലെവിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുനംമുച്ചിയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ശ്രേയസ്.

ADVERTISEMENT
error: Content is protected !!