കടങ്ങോട് ഗ്രാമപഞ്ചായത്ത് മണ്ടംപറമ്പ് ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ്മാന്‍ ആരോഗ്യ മന്ദിറിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബീന രമേഷ് ,മെമ്പര്‍മാരായ ജോളി തോമസ്, സിമി, രമ്യ ഷാജി കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ പ്രസന്നന്‍, പി.ആര്‍.ഒ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു.