കുന്നംകുളം വലിയങ്ങാടി നടുപ്പന്തിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചത്തീസ്ഗഡ് സ്വദേശി പ്രഹ്ലാദന്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഒപ്പം താമസിക്കുന്ന ഛത്തീസ്ഗഡ് സ്വദേശികളായ രാജു കര്‍സാല്‍, രാമണന്‍ എന്നിവരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റയാളുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
Home Bureaus Kunnamkulam അതിഥി തൊഴിലാളിയെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; പരിക്ക് ഗുരുതരം, ഒപ്പം താമസിക്കുന്ന രണ്ട് പേര്‍...