കടവല്ലൂര്‍ കൊള്ളഞ്ചേരി തോടിന്റെ അറ്റകുറ്റപ്പണി വീണ്ടും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം പാതിയില്‍ നിര്‍ത്തിയ ജോലികളാണ് ഇപ്പോള്‍ നടത്തുന്നത്. തോടുകളുടെ ആഴം കൂട്ടുകയും ബണ്ടു വരമ്പ് ബലപ്പെടുത്തുകയും ചെയ്യുന്നതിന് 2 വര്‍ഷം മുന്‍പ് 40 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണികള്‍ പൂര്‍ത്തിയായിരുന്നില്ല.
പഞ്ചായത്തിലെ മുഴുവന്‍ തോടുകളും ഇത്തരത്തില്‍ നവീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തോടുകളുടെ ശോചനീയാവസ്ഥ മൂലം കടവല്ലൂരില്‍ നെല്‍ക്കൃഷി നാശത്തിന്റെ വക്കിലായിരുന്നു. കാലങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ തോടുകള്‍ മണ്ണു നിറഞ്ഞ് ഒഴുക്കുനിലച്ച നിലയിലാണ്.
വരള്‍ച്ചാ ഭീതി നിമിത്തം പല പാടശേഖരങ്ങളും കൃഷി നേരത്തെയാക്കി. വേനലിന്റെ തുടക്കത്തില്‍ തന്നെ കൊയ്ത്ത് തീര്‍ന്ന് പാടശേഖരങ്ങള്‍ ഉണങ്ങി വരളുന്നത് ജനവാസ മേഖലകളിലെ കുളങ്ങളിലെയും കിണറുകളിലും വെള്ളം വേഗത്തില്‍ വറ്റാന്‍ ഇടയാക്കി. തോടുകളുടെ ജലസംഭരണ ശേഷി കൂട്ടുന്നത് കൃഷിക്ക് മാത്രമല്ല ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.