പൂവന്‍ വാഴക്കന്നുകള്‍ വിതരണം നടത്തി

ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടു കൂടി കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25ന്റെ ഭാഗമായി പൂവന്‍ വാഴക്കന്നുകള്‍
വിതരണം നടത്തി. കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കടവല്ലൂര്‍ കൃഷി ഓഫീസര്‍ ഷെഫ്രീന ഷെറിന്‍ അദ്ധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍മാര്‍, കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT