26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu പി.കെ ശാന്തയെ ആദരിച്ചു

പി.കെ ശാന്തയെ ആദരിച്ചു

ചാലിശേരി ജി സി സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ടസ് ക്ലബ്ബ് കേരള സാഹിത്യ അക്കാദമിയില്‍ ആദ്യ ചീഫ് വനിത ലൈബ്രറേ റിയനായി സേവനം ചെയ്യുന്ന ഗ്രാമത്തിന്റെ അഭിമാനമായ പി.കെ ശാന്തയെ ആദരിച്ചു, കഴിഞ്ഞ നാലര പതിറ്റാണ്ടായി ഗ്രാമത്തില്‍ കായിക രംഗത്തും സാമൂഹ്യ- സംസ്‌കാരിക രംഗത്തും ഏറെ മികച്ച പ്രവര്‍ത്തനം നടത്തുന്നതില്‍ പ്രശസ്തമാണ് ജി.സി.സി. ആര്‍ട്‌സ് ആന്റ് സ്‌പോടസ് ക്ലബ്ബ് . ക്ലബ് സെക്രട്ടറി ജിജു ജേക്കബ് പി.കെ ശാന്തക്ക് ഉപഹാരം നല്‍കി. ക്ലബ് രക്ഷാധികാരി പി.എസ് വിനു ,വൈസ് പ്രസിഡന്റ് സി. വി മണികണ്ഠന്‍, ജോ. സെക്രട്ടറി ബാബു പി ജോര്‍ജ്, ഭരണ സമിതി അംഗങ്ങളായ റോബര്‍ട്ട് തമ്പി, എ.സി ജോണ്‍സന്‍ , ,ബോബന്‍ സി പോള്‍ എന്നിവര്‍ സംസാരിച്ചു.
ആദരവിന് പി.കെ. ശാന്ത നന്ദി അറിയിച്ചു.

ADVERTISEMENT
error: Content is protected !!