31.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Perumpilavu ഇസ്ലാമിക പണ്ഡിതനും അൻസാർ ട്രസ്റ്റ് ചെയർമാനുമായ കെ.കെ. മമ്മുണ്ണി മൗലവി വിടവാങ്ങി

ഇസ്ലാമിക പണ്ഡിതനും അൻസാർ ട്രസ്റ്റ് ചെയർമാനുമായ കെ.കെ. മമ്മുണ്ണി മൗലവി വിടവാങ്ങി

9

പ്രമുഖ ഇസ്ലാമിക പണ്ഡിതനും, പെരുമ്പിലാവ് അന്‍സാര്‍ ട്രസ്റ്റ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ കെ.കെ.മമ്മുണ്ണി മൗലവി നിര്യാതനായി. ബുധനാഴ്ച രാവിലെ 9 മണിയോടെ വീട്ടിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു.സാമൂഹിക പ്രവര്‍ത്തകനായും കേരളത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തകനായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. അന്‍സാര്‍ സ്ഥാപക ട്രസ്റ്റ് ചെയര്‍മാന്‍ അബുല്‍ ജലാല്‍ മൗലവിയുടെ വിയോഗത്തിനുശേഷം പെരുമ്പിലാവ് അന്‍സാര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനായി തുടരുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി ശൂറയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമായിരുന്നു. മലപ്പുറം ശാന്തപുരം സ്വദേശിയായ മമ്മുണ്ണി മൗലവി അനാഥാലയങ്ങള്‍ ഉള്‍പ്പെടെ ശാന്തപുരം ഇസ്ലാമിക കോളേജ്, അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍, കേച്ചേരി അല്‍ ഇസ്ലാഹ് സ്‌കൂള്‍,പത്തിരിപ്പാല മൗണ്ട് സീന സ്‌കൂള്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനായിരുന്നു.വാടാനപ്പള്ളി ഓര്‍ഫനേജ് ആന്റ് ഇസ്ലാമിക് കോളേജ് പ്രിന്‍സിപ്പല്‍ , മലര്‍വാടി ബാല മാസിക പബ്ലിഷര്‍ മേഖലകളില്‍ ജോലി ചെയ്തിട്ടുണ്ട്. ചിറമനേങ്ങാട് കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനായിരുന്നു.കബറടക്കം ബുധനാഴ്ച രാത്രി 10 മണിക്ക് ശാന്തപുരം മഹല്ല് ഖബര്‍സ്ഥാനില്‍ നടത്തും . ഖദീജയാണ് ഭാര്യ. യാസിര്‍, അബ്ദുറബ്ബ് , ബിലാല്‍, ഹഫ്‌സ, നസീമ, സാജിത , നജുമുന്നിസ, നദീറ , മുബാറക്ക് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!