പിതൃമോക്ഷ തര്‍പ്പണത്തിന് പ്രസിദ്ധമായ കരിക്കാട് കാരുകുളം ശ്രീ മഹാശിവ – വിഷ്ണു ക്ഷേത്രത്തില്‍ തുലാമാസ വാവുബലിക്ക് ഒരുക്കങ്ങളായി. വാവുദിനമായ തിങ്കളാഴ്ച രാവിലെ നാലുമണി മുതല്‍ ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ജയേഷ് ശാന്തിയുടെ കാര്‍മികത്തിലാണ് ചടങ്ങുകള്‍ നടക്കുക. ക്ഷത്രത്തില്‍ നിത്യപൂജകള്‍ക്ക്പുറമേ പിതൃമോക്ഷത്തിനായുള്ള തിലഹോമം, സായൂജ്യപൂജ, ഭഗവത്സേവ, ഗണപതി ഹോമം എന്നീ പ്രത്യേക വഴിപാടുകള്‍ ക്ഷേത്ര മേല്‍ശാന്തി ദിലീപിന്റെ കാര്‍മികത്വത്തില്‍ നടക്കും.തര്‍പ്പണത്തിനായി എത്തിചേരുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ക്ഷേത്രഭരണാസമിതി ഭാരവാഹികള്‍ അറിയിച്ചു.



