30.9 C
Kunnamkulam
Saturday, November 7, 2026
Home Bureaus Perumpilavu മാവ് ഗ്രാഫ്റ്റിങ്ങിലെ വൈവിധ്യമാര്‍ന്ന രീതികള്‍ പരിചയപ്പെടുത്തി പ്ലസ് വണ്‍ വിദ്യാര്‍ഥിനി എസ്.ദിയ

മാവ് ഗ്രാഫ്റ്റിങ്ങിലെ വൈവിധ്യമാര്‍ന്ന രീതികള്‍ പരിചയപ്പെടുത്തി പ്ലസ് വണ്‍ വിദ്യാര്‍ഥിനി എസ്.ദിയ

6

മാവില്‍ത്തന്നെ 16 ഗ്രാഫ്റ്റിങ് രീതികള്‍. മാവ് ഗ്രാഫ്റ്റിങ്ങിലെ വൈവിധ്യമാര്‍ന്ന രീതികള്‍ പരിചയപ്പെടുത്തി റവന്യൂ ജില്ല ശാസ്ത്രമേളയില്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എസ്.ദിയ. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം ബഡ്ഡിങ് മത്സരത്തില്‍ അവതരിപ്പിച്ച മാതൃകയില്‍ ഒരു മാവില്‍ 13 വ്യത്യസ്ത ഗ്രാഫ്റ്റിങ് രീതികളും മറ്റ് തൈകളിലായി മൂന്നു രീതികളും പരീക്ഷിച്ച് ദിയ എ.ഗ്രേഡ് നേടി. ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് തുടങ്ങിയവയിലായി ആകെ 29 അംഗീകൃത രീതികളാണ് പരിചയപ്പെടുത്തിയത്. ഗ്രാഫ്റ്റിങ്ങില്‍ 85 മുതല്‍ 90 വരെ ശതമാനം വിജയസാധ്യ തയുള്ള എപ്പിക്കോട്ടിക്കല്‍ ഗ്രാഫ്റ്റിങ്ങും ഇതിന്റെ പ്രത്യേകതയാണ്. മാവ് മുളച്ച് 10-15 ദിവസത്തിനുള്ളില്‍ ചെയ്യാവുന്ന രീതിയാണിത്. മുളയ്ക്കുന്ന വിത്തിലുള്ള പോഷകാംശം പുതിയ തൈയുടെ വളര്‍ച്ചയ്ക്കു സഹായകമാകുന്നതാണ് ഉയര്‍ന്ന വിജയസാധ്യതയ്ക്ക് കാരണം. മുളയം സ്വദേശിനിയായ ദിയക്ക് പെരുമ്പിലാവിലെ യുവകര്‍ഷകനായ സതീഷ്‌കുമാറാണ് പരിശീലനം നല്‍കിയത്.

 

ADVERTISEMENT
error: Content is protected !!