കൂറ്റനാട് ആമക്കാവ് മാത്തൂര്‍ സ്വദേശി നമ്മിണിപ്പറമ്പില്‍ കുട്ടന്‍ (62) യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച കാലത്ത് 11-ന് ശേഷമാണ് സംഭവം. ഇദ്ദേഹം വീട്ടാവശ്യങ്ങള്‍ക്കായി കുന്നംകുളത്തേക്ക് പോയതായിരുന്നു. തിരിച്ചുവരാനായി ബസ് കാത്തു നില്‍ക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ശാന്ത. മക്കള്‍: വിനോദ്, വിജിത്ത്, വിദ്യ