കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ബി.ജെ.പി പ്രതിഷേധിച്ചു

വേലൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ബി.ജെ.പി പ്രതിഷേധിച്ചു. മണിമലര്‍ക്കാവ് ക്ഷേത്രം, അങ്കണവാടി ഉള്‍പ്പെടെയുള്ള പ്രദേശത്താണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. മുമ്പ് ബി.ജെ.പിയുടെ സമരത്തിന്റെ ഭാഗമായി കുടിവെള്ള പദ്ധതിക്കായി കുഴല്‍കിണര്‍ കുത്തിയിരുന്നു. എന്നാല്‍ പൈപ്പിടാനും ടാങ്ക് സ്ഥാപിക്കുവാനും അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ബി.ജെ.പി ആരോപിച്ചു. ബൂത്ത് പ്രസിഡന്റ് മനോജ് പെരുവഴിക്കാട്ട്, ജനറല്‍ സെക്രട്ടറി രാജീവ് അമ്പക്കാട്ട്, വിജയന്‍ നെല്ലിക്കല്‍, ഉണ്ണികൃഷ്ണന്‍ അമ്പക്കാട്ട്, സന്തോഷ് മേലെപ്പുരക്കല്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT