മഹാത്മ മെമ്മോറിയല്‍ കെയര്‍ ആന്റ് ഷെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ യൂണിറ്റ് വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മഹാത്മ മെമ്മോറിയല്‍ കെയര്‍ ആന്റ് ഷെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വടക്കാഞ്ചേരിയില്‍ പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. സില്‍ക്ക് ഗാര്‍ഡന് സമീപമുള്ള പാലിയത്ത് പറമ്പ് ബില്‍ഡിംഗിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. മഹാത്മ കെയര്‍ ആന്റ് ഷെയര്‍ ചെയര്‍മാന്‍ കെ.അജിത് കുമാര്‍ പാലിയേറ്റീവ് രോഗിക്ക് കട്ടില്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ബിജു ഇസ്മായില്‍ അധ്യക്ഷനായി. പൊതുപ്രവര്‍ത്തകന്‍ എ.എസ്.ഹംസ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ജെ.രാജു മുഖ്യപ്രഭാഷണം നടത്തി. ശശിമംഗലം, കുട്ടന്‍ മച്ചാട്, എ.എച്ച്.ബാബുരാജ്, സിദ്ധിക്ക് മാരാത്ത്കുന്ന്, ജി.ഹരിദാസ്, അനു സെബാസ്റ്റ്യന്‍, അയ്യപ്പന്‍ കോര്‍മ്മാത്ത് എന്നിവര്‍ പങ്കെടുത്തു. പുതിയ യൂണിറ്റിലൂടെ പ്രദേശത്തെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും, രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം നല്‍കാനും സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT