അനധികൃതമായി മണ്ണെടുത്തിരുന്ന വാഹനങ്ങള്‍ എരുമപ്പെട്ടി പോലീസ് പിടികൂടി

കടങ്ങോട് മുക്കിപീടികയില്‍ അനധികൃതമായി മണ്ണെടുത്തിരുന്ന വാഹനങ്ങള്‍ എരുമപ്പെട്ടി പോലീസ് പിടികൂടി. ഒരു ജെ സി ബിയും രണ്ട് ടിപ്പര്‍ ലോറികളുമാണ് ഇന്‍സ്‌പെക്ടര്‍ ജെ.എസ്. അശ്വനിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. പള്ളിമേപ്പുറം, മുക്കിലപീടിക പ്രദേശങ്ങളില്‍ നിയമ വിരുദ്ധമായി വന്‍തോതിലുള്ള മണ്ണെടുപ്പ് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേഖലയില്‍ പരിശോധന നടത്തിയത്. മണ്ണുമായി രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനങ്ങള്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. എസ്.ഐ. ടി.കെ.സിലാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിതേഷ്, എ.സി.വിഷ്ണുജിത്ത്, ജിനേഷ് മോഹന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT