വെളിയങ്കോട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേ പുറത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മജീദ് പാടിയോടത്ത് , സെയ്തു പുഴക്കര റംസി റമീസ്, ബ്ലോക്ക് മെമ്പര്‍ പി അജയന്‍, മെമ്പര്‍മാരായ വേണുഗോപാല്‍ , പ്രിയ, സുമിത രമേശ് , ഹസീന ഹിദായത്ത് ,ഷെരീഫ മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി പ്രിയദര്‍ശനി , എ ഡി സി മെമ്പര്‍ സി കെ പ്രഭാകരന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കൃഷി ഓഫീസര്‍ വി.കെ.ലാമിന സ്വാഗതവും കൃഷി അസിസ്റ്റന്റ് സൗമ്യ നന്ദിയും പറഞ്ഞു. പച്ചക്കറികളുടെയും , ഫലവൃക്ഷങ്ങളുടെയും , അലങ്കാര ചെടികളുടെയും വിത്തുകളും തൈകളും ചന്തയില്‍ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. രാവിലെ 11 ന് ആരംഭിച്ച ചന്തയില്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറിലധികം കര്‍ഷകര്‍ പങ്കെടുത്തു.