31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

24

വടക്കേകാട് ജനമൈത്രി പോലീസും പുന്നയൂര്‍ക്കുളം അന്‍സാര്‍ കോളേജും സംയുക്തമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ റോഡ് സുരക്ഷാ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വടക്കേകാട് എസ് എച്ച് ഒ രമേശ് എം കെ ഉദ്്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ കെ ജംഷീന അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ജോയിന്റ് ആര്‍ ടി ഒ രമേശ് എം ക്ലാസ്സിന് നേതൃത്വം നല്‍കി. ജനമൈത്രി പോലീസ് കോഡിനേറ്റര്‍ സക്കറിയ കുന്നച്ചാംവീട്ടില്‍ സ്വാഗതവും കോളേജ് ചെയര്‍മാന്‍ വൈശാഗ് നന്ദിയും
പറഞ്ഞു. അധ്യാപകരായ അതുല്‍, റിനി , ബിന്ദു, ഷിഫ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!