പരിസ്ഥിതിക്കൊരു കാവലാളാകാന്‍ കുഞ്ഞുകൈകളില്‍ വിത്ത് പന്തുകളുമായി മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനികളും ഹരിത സമേതം
വിത്ത് പന്തേറ്’ പദ്ധതിയില്‍ പങ്കാളികളായി. മണ്ണ്, ചാണകപ്പൊടി , ചകിരിച്ചോറ് എന്നിവയുടെ മിശ്രിതം കൊണ്ട് തയ്യാറാക്കിയ പന്തുകളില്‍ അടക്കം ചെയ്തിട്ടുള്ള ചെറു വിത്തുകള്‍ മഴയത്ത് മുളച്ച് പൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ വിത്ത് പന്ത് പ്രകൃതിയിലേക്ക് എറിഞ്ഞു കൊണ്ട് പ്രധാന അധ്യാപിക. സിസ്റ്റര്‍ അജ്ഞലി അരിമ്പൂര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിത സമേതം കോര്‍ഡിനേറ്റര്‍ പ്രിസി ജോര്‍ജ് എസ് ആര്‍ ജി കണ്‍വീനര്‍ നിസ്മി ജെയിംസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.