എരുമപ്പെട്ടി കുണ്ടന്നൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരക്കോട് സ്വദേശി നിഷാദ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.15 ഓടെ മാവിന്‍ചുവട് ബസ് സ്റ്റോപ്പിന് സമീപം പെട്ടി ഓട്ടോറിക്ഷയുടെ പുറകില്‍ ബൈക്ക് ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായിരുന്ന നിഷാദിന് പരിക്കേറ്റത്. കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ കുണ്ടന്നൂര്‍ മാവിന്‍ ചുവട് ബസ് സ്റ്റോപ്പിന് സമീപം കുന്നംകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് പെട്ടി ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഷാദ് അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിച്ചു.
സുല്‍ഫത്ത്, ഭാര്യയും നിഹാന ഷെറിന്‍,മുഹമ്മദ് ഇഷാന്‍, നില്‍ഹ ഫാത്തിമ എന്നിവര്‍ മക്കളുമാണ്.