ഒറ്റപ്പിലാവ് കാളിനി നഗറിലെ വടക്കുംനാഥന്‍ പുരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സദസും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. കുന്നംകുളം എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.എസ് ശിവശങ്കരന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ഷാജി കാസ്മി മുഖ്യാതിഥിയായി പങ്കെടുത്തു. മെഴുകുതിരി തെളിയിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജനജാഗ്രത സദസിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ജാതി-മത ഭേതമന്യേ നിരവധി പേര്‍ പങ്കെടുത്തു.
മണികണ്ഠന്‍ മണ്ടകത്തിങ്കല്‍, നാരായണന്‍ കുന്നത്തുവളപ്പില്‍, ബാലന്‍ കരുവാന്‍ വളപ്പില്‍, വടക്കുംനാഥന്‍ പൂരാഘോഷ കമ്മിറ്റി സെക്രട്ടറി സുബീഷ് നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.