ആല്‍ത്തറ മുല്ലപ്പിള്ളിക്കുന്ന് കൊലപാതകം; ഒരാള്‍കൂടി അറസ്റ്റില്‍

ലഹരിസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആല്‍ത്തറ മുല്ലപ്പിള്ളിക്കുന്നില്‍ യുവാവ് വെട്ടേറ്റു മരിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കേസിലെ രണ്ടാം പ്രതിയായ പെരുമ്പിലാവ് കറുപ്പംവീട്ടില്‍ മോനായി എന്ന ബാദുഷയുടെ അറസ്റ്റാണ് കുന്നംകുളം പൊലീസ് ബുധനാഴ്ച രേഖപ്പെടുത്തിയത്. സംഘട്ടനത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. 21 നാണ് കടവല്ലൂര്‍ കൊട്ടിലിങ്ങല്‍ വളപ്പില്‍ അക്ഷയ് കൂത്തന്‍ ലഹരിസംഘത്തിന്റെ വെട്ടേറ്റു മരിച്ചത്.

ADVERTISEMENT