25.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Punnayurkulam അങ്കണവാടിക്ക് സൗജന്യമായി ഭൂമി നല്‍കി

അങ്കണവാടിക്ക് സൗജന്യമായി ഭൂമി നല്‍കി

70

അങ്കണവാടിക്ക് സൗജന്യമായി ഭൂമി നല്‍കി പഞ്ചവടി സ്വദേശി പൊട്ടത്ത് പറമ്പില്‍ രാജീവ്. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ 61 -ാം നമ്പര്‍ അങ്കണവാടിക്കാണ് 3 സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്. രാജീവും ഭാര്യ മിനിയും ചേര്‍ന്ന് ഭൂമിയുടെ ആധാരം പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രനെ ഏല്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ സി ബാലകൃഷ്ണന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അനിതാ സുരേഷ്, സിപിഐഎം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറി ടി എം വിക്രമന്‍, അങ്കണവാടി വര്‍ക്കര്‍ വി സി തങ്കമണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!