പാലിയേറ്റീവ് യൂണിറ്റിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി പ്രവാസി വ്യവസായി

കൂട്ടായ്മ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പുന്നയൂര്‍ക്കുളം വെല്‍ഫെയര്‍ സൊസൈറ്റിക്ക്, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി ദുബൈ അല്‍ മൈത്ത ട്രെഡിങ് കമ്പനി. 42,000 രൂപ വില വരുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ന്ററേറ്റര്‍ തെക്കാത്ത് പരേതനായ കുഞ്ഞുമോന്‍ ഹാജിയുടെ സ്മരണാര്‍ത്ഥമാണ്, മകനും അല്‍ മൈത്ത ട്രൈഡിങ് കമ്പനി ഉടമയുമായ തെക്കാത്ത് ഫാറൂക്ക്, സംഭാവനയായി നല്‍കിയത്. ഫാറൂക്കിന്റെ മാതാവ് ഖദീജ, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളണ്ടിയര്‍മാര്‍ക്ക് ഉപകരണം കൈമാറി. ചടങ്ങില്‍ ബദര്‍പള്ളി ഇമാം ബാദുഷ ബാഖവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. കൂട്ടായ്മ രക്ഷാധികാരികളായ മൂത്തേടത്ത് മുഹമ്മദ് ഹാജി, അല്‍ ഹദീര്‍ അബൂബക്കര്‍ ഹാജി തുടങ്ങിയവരും പാലിയേറ്റീവ് വളണ്ടിയര്‍മാരും പങ്കെടുത്തു.

ADVERTISEMENT