ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂളിനു സമീപം ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. അക്കിക്കാവ് മുതല്‍ പുതിയ പൈപ്പ് ഇടുന്ന ജോലികള്‍ തുടരുന്നതിനാല്‍ ആ ഭാഗത്തേക്കുള്ള പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ചില ഭാഗങ്ങളിലേക്ക് മാത്രമായി പമ്പിങ് തടരുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദമാണ് പൈപ്പ് തകരാന്‍ കാരണം എന്നാണ് സൂചന. അര നൂറ്റാണ്ടോളം പഴക്കമുള്ള പൈപ്പുകളാണ് ഇപ്പോഴും ഇവിടെയുള്ളത്. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി റോഡ് നിര്‍മാണം നടക്കുമ്പോള്‍ പൈപ്പുകള്‍ മാറ്റുമെന്നു പറയുന്നു. എന്നാല്‍ പാതിയോളം പണി പൂര്‍ത്തിയായ ഭാഗത്ത് ഇനി പൈപ്പിനു വേണ്ടി പൊളിക്കുക പ്രായോഗികമാണോ എന്നാണ് നാട്ടുകാരുടെ സംശയം.അക്കിക്കാവ് മുതല്‍ കുന്നംകുളം വരെ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത് കെഎസ്ടിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്. ബാക്കിയുള്ള ഭാഗങ്ങളിലെ പൈപ്പ് മാറ്റല്‍ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

ADVERTISEMENT