എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പടിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ട് പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലന്‍പടി ചെമ്പ്രയൂര്‍ വീട്ടില്‍ ജാബിറിര്‍ (24), പള്ളിക്കുളം കല്ലിങ്ങപാടത്ത് നൗഫല്‍ (26) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ജെ.എസ്.അശ്വിനിയുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. പൊലീസ് പട്രോളിങ്ങിനിടെയയിരുന്നു. വെള്ളറക്കാട് എന്‍ജിനിയറിംഗ് കോളജ് പരിസരത്തു നിന്ന് ജാബിറിന പിടികൂടിയത്. ഇയാളില്‍ നിന്ന് 30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് വില്‍പ്പനയ്ക്കായി ജാബിറിന് സ്ഥിരമായി കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന നൗഫലിനെകുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളേയും അറസ്റ്റ് ചെയ്യുകയായിരുന്നു.