കുന്നംകുളത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഓക്ടല്‍ ഗ്രൂപ്പ് ഇഫ്താര്‍ സംഗമം നടത്തി. ഓക്ടല്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരും ഓഹരി ഉടമകളും സ്റ്റാഫ് അംഗങ്ങളും കമ്പനിയുമായി അടുത്ത സ്നേഹബന്ധം പുലര്‍ത്തുന്നവരും റംസാന് നോമ്പു നോല്ക്കുന്നവരായ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഓക്ടല്‍ ഗ്രൂപ്പ് ചെയര്മാന് അപ്പുമോന് സി കെ, ഹസ്സന് സിംല, കുന്നംകുളം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ലബീബ് ഹസ്സന്, കുന്നംകുളം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ എ അസ്സീസ് , ഇസ്ലാമിക് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് ചെയര്മാന് ഡോ സന്തോഷ് ഗീവര്‍ തുടങ്ങിയവര്‍ സംസാരിച്ചു.