പെരിങ്ങോട് സ്വദേശിനി രാധികയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. ശാസ്ത്ര പഠനത്തിന്റെ വൈജ്ഞാനികവും വൈകാരികവുമായ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഗണിതത്തില്‍ മൂല്യാധിഷ്ഠിത സമീപനത്തിന്റെ ഫലപ്രാപ്തി കണ്ടെത്തിയതിനാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. പെരിങ്ങോട് പാലക്കിഴി രാമന്‍കുട്ടി എഴുത്തച്ഛന്റെയും – ജാനകിയുടെയും മകളായ രാധിക പെരുമ്പിലാവ് അന്‍സാര്‍ ട്രെയിനിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ്. ശ്രീകുമാര്‍ ഭര്‍ത്താവും, ശ്രീറാം , ശ്രീദേവ് എന്നിവര്‍ മക്കളുമാണ്.