കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ വാഹനഗതാഗതം നിയന്ത്രിക്കും

കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ ചൊവ്വന്നൂര്‍പാടം മുതല്‍ പന്നിത്തടം വരെയുള്ള ടാറിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുതല്‍ വാഹനഗതാഗതം നിയന്ത്രിക്കും. വടക്കാഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പന്നിത്തടം കേച്ചേരി വഴി തൃശൂര്‍ ഭാഗത്തേക്കും കുന്നംകുളം ഭാഗത്തേക്കും പോകണം. കുന്നംകുളം ഭാഗത്തുനിന്നും വടക്കാഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങള്‍ ചൊവ്വന്നൂര്‍, അഗതിയൂര്‍, നോങ്ങല്ലൂര്‍, പന്നിത്തടം, കോണ്‍കോഡ് സ്‌കൂള്‍ വഴി പന്നിത്തടത്തേക്ക് പോകേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

ADVERTISEMENT