കടവല്ലൂര്‍ പഞ്ചായത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാപന ദിനം ആചരിച്ചു. ഏപ്രില്‍ ആറിന് കാലത്ത് വീടുകളിലും പൊതു നിരത്തുകളിലും ആയി നടന്ന ആഘോഷ പരിപാടികള്‍ക്ക് എരുമപ്പെട്ടി മണ്ഡലം ട്രഷറര്‍ മഹേഷ് തിപ്പലശ്ശേരി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജിബിന്‍ കള്ളിയത്ത്,ഷാജി വട്ടമാവ് കടവല്ലൂര്‍ ഈസ്റ്റ് മേഖല പ്രസിഡണ്ട് സുധീഷ് പള്ളിക്കുളം സെക്രട്ടറി ഗിരീഷ് ആലക്കല്ല് വെസ്റ്റ് മേഖല പ്രസിഡണ്ട് അംബിക അനില്‍ സെക്രട്ടറി പ്രതീഷ് കരിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.