പുന്നയൂര്‍ 57-ാം നമ്പര്‍ അംഗന്‍വാടിയുടെ നിര്‍മാണ ശിലാസ്ഥാപനം നടത്തി

എന്‍.കെ.അക്ബര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 23 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുന്നയൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് 57 -ാം നമ്പര്‍ അംഗന്‍വാടിയുടെ നിര്‍മാണ ശിലാസ്ഥാപനം നടത്തി. എടക്കഴിയൂര്‍ ജിഎല്‍പി സ്‌കൂളില്‍ നടത്തിയ പരിപാടി എന്‍ കെ അക്ബര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.വി സനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി.

സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ എ വിശ്വനാഥന്‍ മാസ്റ്റര്‍, ഷമീം അഷറഫ്, എ കെ വിജയന്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ എസ് ശിഹാബ്, ജിസ്ന ലത്തീഫ്, അങ്കണവാടി വര്‍ക്കര്‍ ടി വി തുളസി, എഎല്‍എംഎസ്‌സി പ്രതിനിധി എം കെ നസീര്‍ തുടങ്ങിയവരും വാര്‍ഡ് മെമ്പര്‍മാരും പൊതു പ്രവര്‍ത്തകരും പങ്കെടുത്തു. പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ സ്വാഗതവും അംഗന്‍വാടി വര്‍ക്കേഴ്‌സ് ഗ്രൂപ്പ് ലീഡര്‍ രമണി ടീച്ചര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT