വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലോകാരോഗ്യ ദിനമാചരിച്ചു

വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ലോകാരോഗ്യ ദിനാചരണം നടത്തി. ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാജു ഉദ്ഘാടനം ചെയ്തു. നിരവധി രോഗികളും കൂട്ടിരിപ്പുകാരും, കുട്ടികളും, ജീവനക്കാരും പങ്കെടുത്തു. ആരോഗ്യപരമായ ജീവിത സന്ദേശത്തിനായി മെഴുകുതിരികള്‍ കത്തിച്ചായിരുന്നു ദിനാഘോഷം നടത്തിയത്. ലോകാരോഗ്യദിന സന്ദേശവും നല്‍കി. തുടര്‍ന്ന് എല്ലാവരും ഒത്തൊരുമിച്ച് ഗാനവും ആലപിച്ചു. ദിനാചരണത്തിനു മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ ടി.ജി നിത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരിദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ജി അശോകന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT