കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി പ്രകാരം പൂക്കോട് കൃഷിഭവനു കീഴില്‍ കര്‍ഷകര്‍ക്ക് ഡീഹൈഡ്രേറ്റര്‍, സബ്‌സിഡി നിരക്കില്‍ നല്‍കുന്നതിന്റെ വിതരണോത്ഘാടനം നടത്തി.ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് ഉത്ഘാടനം നിര്‍വഹിച്ചു. നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എഎം ഷെഫീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിബിത മോഹന്‍, ദീപ ബാബു, കര്‍ഷക സുഹൃത്തുക്കള്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.പൂക്കോട് കൃഷി ഓഫീസര്‍ വി സി രജിത്ത് സ്വാഗതവും, കൃഷി അസിസ്റ്റന്റ് നിമല്‍ നന്ദിയും പറഞ്ഞു. ജാതിക്ക, തേങ്ങ, മുളക് , മത്സ്യം, മാംസം, പച്ചക്കറികള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മുതലായവ ഉണക്കുന്നതിനുള്ള മള്‍ട്ടി പര്‍പ്പസ് ഡ്രയര്‍/ഡീഹൈഡ്രേറ്റര്‍ യന്ത്രമാണ് കര്‍ഷകര്‍ക്ക് കൈമാറിയത്.മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണി ഇതിലൂടെ വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.