കടവല്ലൂര്‍ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ട്രെയിനിംഗ് ക്ലാസ് നല്‍കി

 

ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുന്ന 200 ഓളം വനിതകള്‍ക്ക് കടവല്ലൂര്‍ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ട്രെയിനിംഗ് ക്ലാസ് നല്‍കി. സി പി ഐ എം പഞ്ചായത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ മെയ് 4 ന് നടക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായാണ് ട്രെയിംഗ് ക്ലാസ് നടത്തിയത്. കല്ലുംപുറം വിദ്യ റസിഡന്‍സി ഹാളില്‍ വെച്ച് നടത്തിയ ക്ലാസ് സി പി ഐ എം ജില്ലാകമ്മിറ്റി യഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം എന്‍ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം കുന്നംകുളം ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പത്മം വേണുഗോപാല്‍, കെ ബി ജയന്‍, പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീജ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. വിമുക്തി മുന്‍ ജില്ലാ കോഡിനേറ്റര്‍ ഷഫീക് യൂസഫ് ക്ലാസ് നയിച്ചു. സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ കെ ഇ സുധീര്‍, കെ സി അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT