പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എല്ലാമാസവും രണ്ടാമത്തെ ചൊവ്വാഴ്ചകളില്‍ നടത്തിവരുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കാരുണ്യം കുടുംബസംഗമവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണവും നടത്തി. കാരുണ്യം ഓഫിസ് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ മോട്ടിവേറ്റര്‍ നൗഫലല്‍ ക്ലാസ് എടുത്തു. ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിവളപ്പില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ക്യാമ്പിന് ഹോമിയോ ഡോക്ടര്‍മാരായ ജമാലുദ്ധീന്‍, മിസിരിയ എന്നിവര്‍ നേതൃത്വം നെല്‍കി. നൂറിലധികം കുടുംബങ്ങള്‍ക്കുള്ള റിലീഫ് കിറ്റും വിതരണവും ഉണ്ടായിരുന്നു. മരുന്ന് വിതരണത്തിന് കാരുണ്യം ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ആറ്റുപുറം നേതൃത്വം നെല്‍കി. ജോയിന്‍ സെക്രട്ടറി മനാഫ് വീട്ടിലവളപ്പില്‍ നന്ദിയും പറഞ്ഞു.