വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രവും ജില്ലാ മെഡിക്കല്‍ ഓഫീസും സംയുക്തമായി അതിഥി തൊഴിലാളികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മണികണ്‌ഠേശ്വരത്ത് വെച്ച് നടത്തിയ ക്യാമ്പില്‍ അമ്പതോളം പേര്‍ പങ്കെടുത്തു. തൊഴിലാളികളുടെ രക്തസമ്മര്‍ദ്ദം, ഷുഗര്‍, മലേറിയ, ക്ഷയം എന്നീ അസുഖങ്ങള്‍ക്കുള്ള പരിശോധനകള്‍ നടത്തി. മണികണ്‌ഠേശ്വരം ബ്രെയ്റ്റ് സ്റ്റഡി സെന്ററില്‍ വച്ച് നടത്തിയ ക്യാമ്പിനു വടക്കേക്കാട് സാമൂഹിക ആരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിത എന്‍ ജി, ഹമീമ എസ് എന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജോളിമോള്‍ ജെ എന്നിവര്‍ നേതൃത്വം നല്‍കി. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രുഗ്മ്യ സുധീര്‍, വാര്‍ഡ് മെമ്പര്‍ സരസ്വതി എന്നിവര്‍ പങ്കെടുത്തു.