ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെയും, നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല സൗജന്യ യോഗ പരിശീലനമാരംഭിച്ചു. ശനിയാഴ്ച രാവിലെ ഡിസ്പെന്‍സറി യോഗ ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോഭാജി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്്‌സണ്‍ രത്നകുമാരി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എസ്.ശാലിനി, ഫാര്‍മസിസ്റ്റ് ശ്രീജിത്ത് കുമാര്‍, യോഗ പരിശീലക കെ.എം.ധന്യ എന്നിവര്‍ സംസാരിച്ചു. 7 വയസ്സു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായാണ് യോഗ പരിശീലനം നടത്തുന്നത്.