അകലാട് മര്‍ക്കസു സഖാഫി സുന്നിയ്യ മദ്രസയില്‍ ഫത്ഹ് മുബാറക്കും പാരന്റിങ് ക്ലാസും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നടത്തി. സയ്യിദ് ഫസല്‍ നഈമി അല്‍ ജിഫ്രിരി വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. ഹംസ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മദ്രസയുടെ പ്രാധാന്യത്തെക്കുറിച്ച് സദര്‍ മുഅല്ലിം റിഷാദ് സഖാഫി പരൂര്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. പൊതു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയ മിഹ്‌റ സാഈദിനേയും , അധ്യാപകന്‍ ഷമീര്‍ സുഹ്രി ഉസ്താദിനെയും അനുമോദിച്ചു. റഫീഖ് അഹ്‌സനി ദുആക്ക് നേതൃത്വം നല്‍കി. കബീര്‍ അകലാട് , എ പി അബൂബക്കര്‍, അബൂബക്കര്‍ മുസ്ലിയാര്‍, ലത്തീഫ്, സിംസാര്‍ എന്നിവര്‍ സംസാരിച്ചു.