25.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Punnayurkulam യുഡിഎഫ് പുന്നയൂര്‍ക്കുളം മണ്ഡലം കമ്മിറ്റി രാപ്പകല്‍ സമരം നടത്തി

യുഡിഎഫ് പുന്നയൂര്‍ക്കുളം മണ്ഡലം കമ്മിറ്റി രാപ്പകല്‍ സമരം നടത്തി

61

ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് പുന്നയൂര്‍ക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തി. പുന്നൂക്കാവ് സെന്ററില്‍ നടന്ന സമരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ എ കെ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂണ്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ പിപി ബാബു, ഡിസിസി സെക്രട്ടറി എ എം അലാവുദ്ധീന്‍, മറ്റു നേതാക്കളായ മന്ദലാംകുന്ന് മുഹമ്മദുണ്ണി, അബൂബകര്‍ കുന്നംകാടന്‍, എന്‍.ആര്‍. ഗഫൂര്‍, പി.രാജന്‍, മൂസ ആലത്തയില്‍, കെ എച്ച് ആബിദ്, മുത്തേടത്ത് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!