ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് പുന്നയൂര്‍ക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തി. പുന്നൂക്കാവ് സെന്ററില്‍ നടന്ന സമരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ഗോപാലന് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയര്മാന് എ കെ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂണ്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ പിപി ബാബു, ഡിസിസി സെക്രട്ടറി എ എം അലാവുദ്ധീന്‍, മറ്റു നേതാക്കളായ മന്ദലാംകുന്ന് മുഹമ്മദുണ്ണി, അബൂബകര്‍ കുന്നംകാടന്, എന്‍.ആര്. ഗഫൂര്‍, പി.രാജന്, മൂസ ആലത്തയില്‍, കെ എച്ച് ആബിദ്, മുത്തേടത്ത് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.