അനധികൃത മണ്ണെടുപ്പ് തടഞ്ഞ് എരുമപ്പെട്ടി പോലീസ്

കടങ്ങോട് തെക്കുമുറിയില്‍ അനധികൃതമായി നടത്തിയിരുന്ന മണ്ണെടുപ്പ് എരുമപ്പെട്ടി പോലീസ് തടഞ്ഞു. മണ്ണെടുപ്പ് നടത്തിയിരുന്ന വാഹനങ്ങള്‍ പോലീസ് പിടികൂടി. ജിയോളജി, റവന്യൂ വകുപ്പുകളുടെ അനുമതിയില്ലാതെയാണ് മണ്ണെടുത്തിരുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ അശ്വിനിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധ നടത്തുകയായിരുന്നു. മണ്ണെടുത്തിരുന്ന ഒരു ഹിറ്റാച്ചിയും മണ്ണ് കടത്തിയിരുന്ന ടിപ്പര്‍ ലോറിയും പിടിച്ചെടുത്തു.

ADVERTISEMENT