ചാലിശേരി കോട്ടക്കാവ് ഭഗവതി ക്ഷേത്ര കോമരത്തെ ആദരിച്ചു

ചാലിശേരി കോട്ടക്കാവ് ഭഗവതി ക്ഷേത്ര കോമരത്തെ ആദരിച്ചു. ഇരുപത്തിയഞ്ചിലധികം വര്‍ഷമായി ദേവിയുടെ പ്രതിരൂപമായിരുന്ന കോമരം ചന്ദ്രനെ വിഷു ദിനത്തില്‍ വടക്കുംമുറി പൂരാഘോഷ കമ്മിറ്റിയാണ് വസതിയിലെത്തി പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചത്. പൂരാഘോഷകമ്മിറ്റിയുടെ ചികിത്സ സഹായവും നല്‍കി. കമ്മിറ്റി പ്രസിഡണ്ടുമാരായ ബാലന്‍, ഉണ്ണികൃഷ്ണന്‍, സെക്രട്ടറിമാരായ രവി, പ്രകാശന്‍, അംഗങ്ങളായ ഗോപിനാഥ്, ഉണ്ണികൃഷ്ണന്‍, ബിജു, രതീഷ്, നിധീഷ്, മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT