കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഹൃത്തും മരിച്ചു

ചങ്ങരംകുളം നന്നംമുക്കില്‍ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മൂക്കുതല സ്വദേശി ആദിത്യന്‍ മരിച്ചു.
വ്യാഴാഴ്ച കാലത്താണ് കോളേജില്‍ പോകുന്നതിനിടെ ആദിത്യനും സുഹൃത്ത് നിധിനും സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയെ മറികടക്കുന്നതിനിടെ മണ്‍തിട്ടയില്‍ തട്ടി സ്‌കൂട്ടര്‍ ടോറസിനടിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കോലലളമ്പ് സ്വദേശിയായ നിധിന്‍ സംഭവസ്ഥത്ത് തന്നെ മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആദിത്യന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പെരുമ്പടപ്പ് ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ആശലതയുടെ മകനാണ് മരിച്ച ആദിത്യന്‍. ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പഴഞ്ഞി എംഡി കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് നിധിനും,ആദിത്യനും.

ADVERTISEMENT