രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ചു

കാഞ്ഞിരക്കോട് സെന്ററില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം. രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് കാറില്‍ ഇടിച്ചത്. വടക്കാഞ്ചേരി – കുന്നംകുളം റോഡില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പുന്നയൂര്‍ക്കുളത്തു നിന്നും രോഗിയുമായി പാലക്കാട്ടേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സിനും കാറിനും കാര്യമായി കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാര്‍ക് ആര്‍ക്കും പരിക്കില്ല. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ ആക്ട്ട്‌സിന്റെ ആംബുലന്‍സിലേക്കു മാറ്റി കൊണ്ടുപോയി.

ADVERTISEMENT